ഒന്നു പറഞ്ഞ് രണ്ടാമത് ഇ എം ന്റെ കൃതികളില്‍ നിന്ന് ഉദ്ധരണികള്‍ നിരത്തുക എന്നതാണ് ഈ നീര്‍ക്കോലിയുടെ രീതി. ഒരാളും ഈ ഉദ്ധരണികളെന്നു പറഞ്ഞു കൊടുക്കുന്ന വരികളുടെ സത്യാവസ്ഥ പരിശോധിക്കുന്നില്ല എന്ന് ഇക്കാലത്തിനിടെ ഈ കുബുദ്ധി മനസ്സിലാക്കി ഇരിക്കുന്നു. തദ്ഫലമായ് നുണകളും അവയ്ക്കു മീതെ നുണകളും ചൊരിഞ്ഞു വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചകളെ മലിനപ്പെടുത്താന്‍ ഈ നീര്‍കോലിക്കു യാതൊരു മടിയും ഇല്ല.
വളരെ അടുത്ത ദിവസങ്ങളില്‍ ഇ എം ന്റെ ഒരു കൃതി വായിച്ചത് ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്ന സമയമാണ് കാണാമറയത്ത് എന്ന ബ്ലോഗില്‍ സുനില്‍ കൃഷ്ണന്‍ കെ കെ എന്‍ കുറുപ്പുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചതു വായിച്ചത്. നല്ല അഭിമുഖം. വിവിധങ്ങളായ വിഷയങ്ങളില്‍ ലളിതമായ ചോദ്യങ്ങളും ഗഹനമായ വിഷയങ്ങളും വരുന്നു. ഈ അഭിമുഖത്തിനു താഴെ അഭിപ്രായം രേഖപ്പെടുത്താനുള്ള സൌകര്യം (ദുരു)ഉപയോഗപ്പെടുത്തി കാലികോകേന്ദ്രിതന്‍ തട്ടിവിടുന്ന വിവരക്കേടുകള്‍, കല്ലുവച്ച നുണകള്‍ എന്നിവ പരിശോധിച്ചാല്‍ അറിയാം ഈ ഇ എം എസ് ഗവേഷകന്റെ സത്യസന്ധതയും വിജ്ഞാനവും എത്രത്തോളമുണ്ട് എന്ന്. അഭിപ്രായങ്ങള്‍ ഇവിടെ കാണാം.
1.
Calicocentric കാലിക്കോസെന്‍ട്രിക് said...
നമ്പൂതിരിമാര്‍ ഇവിടെത്തന്നെയുള്ളവരാണെന്നു പറയുമ്പോള്‍ ഇ എം എസ്സിനെ ഉദ്ധരിക്കാതെ ചരിത്രമെഴുതാനറിയാത്ത കുട്ടമത്ത് കുട്ട നാണു കുറുപ്പ് എന്ന കെ കെ എന്‍ കുറുപ്പ് തികഞ്ഞ ഇ എം എസ് വിരുദ്ധത പ്രദര്‍ശിപ്പിക്കുകയാണല്ലോ. പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്റെ കെരന്തത്തെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാടിന് വലിയ അഭിമാനവുമായിരുന്നു.
2. Calicocentric കാലിക്കോസെന്‍ട്രിക് said...
തെക്കേ ഇന്ത്യയിലാകെ പുറത്തുനിന്നു വന്ന ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതിനെപ്പറ്റിയൊക്കെയാണ് ഇ എം എസ് പറഞ്ഞത്. ആത് ആര്യദ്രാവിഡ സംഘര്‍ഷമാണെന്നും സംശയത്തിനിടയില്ലാതെ പറഞ്ഞിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ കുറുപ്പിനോടു ചോദിച്ചോളൂ. നാല്പതുകളുടെ അവസാനത്തില്‍ ഇ എം എസ് അതെഴുതുമ്പോള്‍ ആര്യദ്രാവിഡ പ്രശ്നത്തില്‍ ഇന്നത്തെ അറിവൊന്നും ഇല്ലായിരുന്നു എന്നു നമ്പൂതിരിപ്പാടിനെ ന്യായീകരിക്കാം.
പക്ഷേ ഞാന്‍ 1948(?)ല്‍ ഒരു പുസ്തകമെഴുതിയെന്നും അതിന്റെ കേമത്തം ഇങ്ങനെയിങ്ങനെയൊക്കെയാണെന്നും എക്കാലത്തും ആവര്‍ത്തിച്ചു ഇ എം എസ്. മാത്രവുമല്ല, അതില്‍ പറയത്തക്ക ഒരു മാറ്റവും വേണമെന്നു തനിക്കു തോന്നിയില്ലെന്നുകൂടി പറഞ്ഞു 1990-ല്‍ അദ്ദേഹം.
കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ്......"
(ഇവിടം വരെ മാത്രമേ കാലികോകേന്ദ്രിതന്‍ വായിച്ചിട്ടുള്ളൂ എന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ അദ്യത്തിന് ഇത്ര തരം താണ വിവരക്കേട് വിളിച്ച് പറയാന്‍ പറ്റുകയില്ലല്ലോ)
ഇ എം തുടരുന്നു...... "എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം.
പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്.
തെക്കേ ഇന്ത്യയിലാകെ പുറത്തുനിന്നു വന്ന ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതിനെപ്പറ്റിയൊക്കെയാണ് ഇ എം എസ് പറഞ്ഞത്.
നന്നായി. തുടരുമല്ലോ.
ReplyDeleteവിശദീകരണങ്ങള്‍ക്ക് നന്ദി!
ReplyDeleteഅല്ല മരപ്പട്ടീ,
ReplyDeleteമരപ്പട്ടി എന്തായാലും നീര്‍ക്കോലിയെക്കാള്‍ കേമന്‍തന്നെ. മാത്രമല്ല മുകളിലെ രണ്ടുപേരെക്കാണുമ്പോള്‍ മരപ്പട്ടിക്ക് കൂട്ടായി ആരുണ്ടാവും എന്ന് ഓര്‍ക്കാനും പറ്റും.
എന്നാലും ഇങ്ങനെയൊക്കെ ആദരിക്കുമ്പോള്‍ ഒരു വാക്ക് പറയേണ്ടേ. മറ്റുള്ളവര്‍ പറഞ്ഞ് അറിയണോ?
എവിടെന്നു കിട്ടി ഈ ഇ എം എസ് മൊഴി? ഏതു സമാഹാരത്തില്‍നിന്നെന്നുകൂടി പറ ഇഷ്ടാ.
വരാനുള്ളത് വഴിയില്‍ തങ്ങില്ല. കാത്തിരിക്കെടോ പെരുച്ചാഴീ.
(മൃഗപരാമര്‍ശം കണ്ട് മറ്റാരും വേവേണ്ടാ. നമ്മുടെ വങ്കന് zoomorphism ത്തിലുള്ള താത്പര്യം കണ്ടാണ് അങ്ങനെ ആദരിക്കുന്നത്.
വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന ലേഖനത്തില്‍ നിന്നാണ് ഇ എം നെ ഉദ്ധരിക്കുന്നത്. 1994-ലേതാണ് ഈ കൃതി എന്ന് ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ കാലിക്കോ?
ReplyDeleteമരപ്പട്ടിയെപ്പറ്റിയും വേറൊരു ജീവിയെപ്പറ്റിയുമുള്ള ചൊല്ല് ഇങ്ങനെ അന്വര്‍ത്ഥമാക്കാന്‍ വെമ്പണോ അധികശക്തീ?
ReplyDeleteഅങ്ങനെ ഒരു ലേഖനം ദേശാഭിമാനിയുടെ ഗുദാമില്‍പ്പോയി ഞാന്‍ തപ്പണോ?
അത് ഏതു കിതാബായാണ് സമാഹരിച്ചത് എന്നാണ് ചോദിച്ചത്.
അപ്പോള്‍ ഇതൊന്നും കാണാതെയും വായിക്കാതെയും ആണല്ലേ ഓരോന്ന് എഴുതി വിടുന്നത്? കൊള്ളാം.
ReplyDeleteOff
വേര്‍ഡ് വെരി എടുത്തുകളഞ്ഞുകൂടേ?
ഹ ഹ ഹ
ReplyDeleteഎടോ കാലികോ, നാണം കെടാനുള്ള യോഗം ഇനി തടുക്കാനാവില്ല.
തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ എന്ന കിതാബ് എടുത്ത് പിന്നില്‍ നിന്ന് അന്‍പതു പേജ് തള്ളി വായിച്ചുനോക്കെടോ. നുണ എത്രകാലം ഫലിക്കുമെന്നാണ് കാലി വിചാരിച്ചത്?
സുനില്‍, ജനശക്തീ, വളരെയധികം നന്ദി. തീര്‍ച്ചയായും തുടരും. മാക്സിം ഗോര്‍ക്കിയെപ്പറ്റി കാലികന്‍ പറഞ്ഞുതള്ളിയ നുണകളും ഇ എം എന്റെ വിവരക്കേടെന്നു പറഞ്ഞ കാര്യങ്ങളും അടുത്ത പോസ്റ്റില്‍ വായിക്കാം.
ആദ്യം ലേഖനമായിരുന്നു, ഇപ്പോള്‍ പ്രസംഗമായി.
ReplyDeleteഉളുപ്പില്ലാത്തവര്‍ക്ക് ആസനത്തിലെ ആലും തണലു നല്കും. എന്തായാലും കൃമികീടങ്ങള്‍ക്കു മറുപടി പറയാന്‍വേണ്ടി പോസ്റ്റെഴുതി വിഷമിക്കാന്‍ ഉദ്ദേശ്യമില്ല. പറയാനുള്ളത് വൈകാതെ ഇവിടെതന്നെ പറഞ്ഞേക്കാം.
കൊഴണേട്ടാ,
ReplyDeleteഇങ്ങക്ക് സമയം സര്‍പ്ലസ്സാണോന്നും? കാലിക്കോസെണ്ട്രിക്കിനു മറുപടിയോ? ആ സമയത്ത് വല്ല ജോക്ക് മെയിലും ഫോര്‍വേര്‍ഡ് ചെയ്ത് കളിച്ചാല്‍ പിന്നേം പ്രയോജനമില്ലേന്ന്.
ലേഖനമായിരുന്നില്ല, പ്രസംഗമാണ് എന്നത് അത്ര വലിയ അബദ്ധം ഒന്നും അല്ല കാലീ. പ്രത്യേകിച്ചും ഇ എമ്മിന്റെ കാര്യത്തില്‍. ഇ എം നെപ്പറ്റി സുകുമാര്‍ അഴീക്കോട് മുതല്‍ ഉള്ള ഭാഷാ വിശാരദന്മാര്‍ പറഞ്ഞത് എന്താണ് എന്നു കാലി അറിഞ്ഞു കാണില്ല. പ്രസംഗങ്ങള്‍ പോലും വെറുതെ എഴുതി എടുത്താല്‍ ഒന്നാന്തരം പ്രബന്ധം പോലിരിക്കും വെട്ടാനോ തിരുത്താനോ ഒന്നും ഉണ്ടാവില്ല എന്നാണ് ഭാഷാശുദ്ധിയെപ്പറ്റി മാരാരെപ്പോലെ കണിശത പാലിക്കുന്ന അഴീക്കോട് മാഷ് വരെ പറയുന്നത്. പ്രസംഗമോ ലേഖനമോ എന്നത് എനിക്കു തെറ്റി എന്നത് പ്രസക്തമായ കാര്യം അല്ലല്ലോ. പ്രസംഗം ആയാലും ലേഖനം ആയാലും അതില്‍ പറഞ്ഞ കാര്യത്തിന് മറുപടി പറയെടോ കാലീ.
ReplyDeleteരണ്ടാമത് ചിന്തിച്ചപ്പോള്‍ അനോനിക്കു മറുപടി കൊടുക്കണം എന്നാണ് തോന്നിയത്. സമയം സര്‍പ്ലസ് ആയിട്ടല്ല സുഹൃത്തേ. ഇത്തരം അധനമന്‍മാര്‍ക്ക് മറുപടി കൊടുക്കാന്‍ അധികം സമയം വേണ്ട. പക്ഷേ അതിന് ഉള്ള അടിസ്ഥാനം ിാടാന്‍ സമയം വേണം. ഇ എം എസ് കൃതികള്‍ വായിക്കേണ്ടവ ആണെന്ന് പാര്‍ടി സഖാക്കള്‍ കരുതുന്നില്് എന്നതില്‍ ആണ് ഈ തരം നീചര്‍ ഉദ്ഭവിക്കുന്ന ഇടം
ReplyDeleteസംശയമില്ല, രണ്ടുപേരുടെയും രാശിയും ലഗ്നവുമെല്ലാം ഒന്നുതന്നെ.
ReplyDeleteരണ്ടുപേരും പണ്ഡിതന്മാര്‍. രണ്ടുപേരുടെയും പാണ്ഡിത്യപ്രകടനരീതികള്‍ ഒന്നുതന്നെ.(ഒരാള്‍ ഒന്നിനെ പുകഴ്ത്തി സംസാരിക്കുന്നതിനാല്‍ പാല്‍പ്പുഞ്ചിരിയാണ് സ്ഥായീഭാവം. മറ്റേയാള്‍ക്ക് മറ്റൊന്നിനെ താറടിക്കലാണ് ഹോബി എന്നതിനാല്‍ പുച്ഛമാണ് സ്ഥായീഭാവം, അങ്ങനെയൊരു വ്യത്യാസമുണ്ട്) രണ്ടുപേര്‍ക്കും ശനിദശ തുടങ്ങിയതും ഒരേ സമയത്ത്!
ഒരാളുടെ പേര് ഗോപാലകൃഷ്ണന്‍. മറ്റേയാളുടെ പേര് കലിക്കോകേന്ദ്രന്‍.
അതോണ്റ്റ് ഇപ്പോ ഇഎമ്മിനെ വിട്ട് ഡോക്ടര്‍ ഇക്ക്ബാലിന്റ പിന്നാലെ പോയിരിക്കുകയാണ് കാലിക്കോ .
ReplyDeleteശരിയാണ് പുസ്തകം കണ്ടു. ഉദ്ധരണി കണ്ടു. ഇ എം എസ് പ്രസംഗിച്ചതു തന്നെ. അപ്പോള്‍ ഞാനെന്തു വേണം? ഇതൊരു തുറന്ന ചോദ്യമാണ്.
ReplyDeleteനിര്‍ദ്ദേശം പ്രതീക്ഷിക്കുന്നു. കൊഴണാശ്ശേരിക്കാരനില്‍നിന്നല്ല, പൊതുവില്‍.
കാലിക്കോ,
ReplyDeleteഇനി താങ്കള്‍ എന്തു ചെയ്യാന്‍? താങ്കളുടെ പല ന്യായ വദങ്ങളുടേയും സത്യാവസ്ഥകള്‍ ഇങ്ങനെ തന്നെയാണെന്ന് ഒരിക്കല്‍ കൂടീ തെളിഞ്ഞിരിക്കുന്നു.1921 ലെ മലബാര്‍ ലഹളയെപറ്റി പറഞ്ഞപ്പോളും, കയ്യൂര്‍ രക്തസാക്ഷികളെ പറ്റി പറഞ്ഞപ്പോളും എല്ലാം ഇതേ മാതിരി അബദ്ധങ്ങള്‍ താങ്കള്‍ക്ക് പറ്റി.
ഇവിടെ പരാമര്‍ശിക്കപ്പെട്ട കാര്യത്തെപറ്റി താങ്കള്‍ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞ ഈ സാഹചര്യത്തിലെങ്കിലും അതു തുറന്ന് സമ്മതിക്കാന്‍ തയ്യാറാവുകയാണു വേണ്ടത്.അതിനായി ഒരു പോസ്റ്റിട്ടാലും വേണ്ടില്ല.
ചര്‍ച്ചകളും, വാദപ്രതിവാദങ്ങളും വിഷയാധിഷ്ഠിതമാകണം.താങ്കള്‍ക്ക് എല്ലാവരോടും പുച്ഛമാണു.താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒന്നും അറിയില്ല എന്ന പുച്ഛമനോഭാവം ആണു താങ്കളെ നയിക്കുന്നത്.ഇ.എം.എസിനെ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്നതിനും, സ്വന്തം വാദമുഖങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിനും പകരം, എന്തോ വ്യക്തി വിരോധം ഉള്ള പോലെയാണു താങ്കള്‍ എഴുതുന്നതും, വാദിക്കുന്നതും.അതാകട്ടെ മറുപടി അര്‍ഹിക്കുന്നവ പോലുമല്ല.
ഇനിയെങ്കിലും താങ്കള്‍ സ്വയം സൃഷ്ടിച്ചെടുത്ത കൂടിനുള്ളില്‍ നിന്നു വെളിയില്‍ വരുമെന്ന് കരുതട്ടെ.ശാന്തമായിരുന്നു ഒരു നിമിഷം ചിന്തിക്കൂ....തീരുമാനിക്കൂ
സുനില്‍ പറഞ്ഞത് പോയിന്റാണ്. നല്ല രീതിയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ കാലിക്കോ സെന്റ്രിക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ തെറ്റ് എഴുതിയാലും ഇ.എം.എസിനും ഇടതുപക്ഷത്തിനും ഒക്കെ എതിരാണ് എന്നതിനാല്‍ താങ്കളെ പുകഴ്ത്തുന്ന ചിലരെങ്കിലും അവരുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നതും ശ്രദ്ധിക്കുമല്ലോ.
ReplyDeleteകഷ്ടം ശനിദശതന്നെ.
ReplyDeleteതുറന്ന ചോദ്യം എന്നാല്‍ എല്ലാ വശവും തുറന്നതാണ് കൊഴണാശ്ശേരിക്കാരേ. എല്ലാ കൊഴണാശ്ശേരിക്കാരോടും വീണ്ടും ചോദിക്കട്ടെ. മുകളിലെ പോസ്റ്റില്‍ ഉദ്ധരിച്ചത് ഇ എം എസ് പ്രസംഗത്തിലുണ്ട് എന്നതുപോലെ ഞാന്‍ ഇ എം എസ് പറയാത്തത് അദ്ദേഹത്തിന്റെ വായില്‍ തിരുകി എന്നു പറയുന്നതും വാസ്തവത്തില്‍ ഇ എം എസ് പറഞ്ഞതാണെങ്കില്‍ ഞാനെന്തു ചെയ്യണം സഗാക്കളേ? അതും ഏതു പുസ്തകത്തെപ്പറ്റി പറഞ്ഞാണോ ഇ എം എസ് താന്‍ പറഞ്ഞതെന്തെന്ന് പില്‍ക്കാലത്ത് വിശദീകരിക്കുന്നത് അതേ പുസ്തകത്തില്‍ ഇവിടെ പറയുന്നതിനു നേരേവിരുദ്ധമായ ആശയമുണ്ടെങ്കില്‍ അതു ഞാനൊരു പോസ്റ്റായി വിശദീകരിക്കട്ടെ? പേജ് സ്കേനുകളോടെ?
ReplyDeleteഎന്നിട്ട് ആ പോസ്റ്റിന് നവകേരളത്തിന് എത്ര തന്തയുണ്ട് എന്നു തലക്കെട്ടും കൊടുക്കട്ടെ?
ശില്പിക്ക് എത്ര തന്തയുണ്ടായിരുന്നു എന്നു ചോദിച്ചാല്‍ സൈബര്‍ക്രൈം ആയെങ്കിലോ എന്നു കരുതിയാണ് euphemistically speaking നവകേരളത്തിന് എത്ര തന്തയുണ്ട് എന്നു ചോദിക്കുന്നത്.
വിഡ്ഢ്യാസുരന്മാരേ, ഞാന്‍ ആ പുസ്തകത്തില്‍ പറഞ്ഞത് ഇതാണ് എന്ന് ഇ എം എസ് പറഞ്ഞത് ഉദ്ധരിക്കുമ്പോള്‍ വാസ്തവത്തില്‍ അങ്ങോര്‍ ആ പുസ്തകത്തില്‍ എന്തു പറഞ്ഞു എന്ന് പുസ്തകം എടുത്തൊന്നു നോക്കേണ്ടേ ഇഷ്ടന്മാരേ? നമ്മള്‍ ഒന്നുമില്ലെങ്കില്‍ നവകേരളം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യ/അവസരവാദി സൈദ്ധാന്തികനെപ്പറ്റിയല്ലേ പറയുന്നത്.
ശനിദശ ആര്‍ക്കാണെന്നു കാണാം.
വീണ്ടും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്നു.
ഛെ ഛെ ക്ശോഭിക്കാതെ കാലീ.. എന്താ ഇത്..
ReplyDeleteഇനിയിപ്പോ കൊഴണേട്ടന്മാരാരും മിണ്ടില്ല.
ReplyDeleteഎനിക്കുള്ള സംശയം ഇത് കാലിക്കോയുടെ അതിസാമര്ഥ്യം ആണെന്നാണ്. രണ്ടും കണ്ടപ്പോ എന്നാല് സഖാക്കളെ ഒന്നു പറ്റിച്ചു കളയാം എന്ന് വിചാരിച്ച പോലെയുണ്ട്.
എന്ത് വേണം എന്ന് ആരായുന്നതിലും കള്ളത്തരം!
ReplyDelete:-D
ReplyDeleteവേണ്ടവര്‍ മറുപടി പറയട്ടെ.
കാര്യമിത്രയേയുള്ളൂ.
"ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു."
എന്നു നമ്പൂതിരിപ്പാട് പറയുന്നത് പച്ചക്കള്ളമാണ്. ആദ്യ ചരിത്ര പുസ്തകത്തില്‍ അങ്ങോളമിങ്ങോളം നമ്പൂതിരിപ്പാട് പറയുന്നത് നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരാണെന്നാണ്. പിന്നീട് മാര്‍ക്സിസത്തിന്റെ അനുശാസനം (ബാഹ്യവൈരുദ്ധ്യമല്ല ആന്തരിക വൈരുദ്ധ്യമാണ് പ്രധാനം എന്ന സിദ്ധാന്തം) കേട്ട് അങ്ങോര്‍ തിരുത്തിപ്പറഞ്ഞു. നമ്പൂതിരിമാര്‍ കുറച്ചേവന്നുള്ളൂവെന്ന്. പക്ഷേ ആദ്യപുസ്തകം ഇപ്പോഴും (സഞ്ചികയിലും) പറയുന്നത് പുറത്തുനിന്നു വന്നു എന്നു തന്നെയാണ്.
നമ്പൂതിരിപ്പാടിന്റെ കൃതികള്‍ നിറയെ ഇത്തരം കള്ളങ്ങളാണ്. ഇതുപോലെയോ ഇതിനെക്കാള്‍ മോശമായതോ ആയ ഉദാഹരണങ്ങള്‍ ഞാന്‍ പലവുരു ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. നമ്പൂതിരിപ്പാട് ഭക്തന്മാര്‍ക്ക് തത്കാലം മിണ്ടാതിരിക്കുകയേ വഴിയുള്ളൂ. അങ്ങനെയല്ലേ സുനില്‍കൃഷ്ണാ? മേലില്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ എടുത്തുചാടി പുറപ്പെടരുത്.
കൊഴാണനെന്ന മരപ്പോത്ത് വേറെയെന്തൊക്കെയോ കൂടി പ്രോമിസ് ചെയ്തിരുന്നല്ലോ. ഗോര്‍ക്കിയെ മാര്‍ക്സിസ്റ്റ് ചിന്തകനാക്കുമെന്നോ ഒക്കെ?
ലിങ്കും കിടുതാപ്പും സ്കെരെന്‍ഷോട്ടും ഇല്ലെ?
ReplyDeleteകിടുതാവ് എന്നണാണ് ഞങ്ങളുടെ രൂപം.
ReplyDeleteവേണ്ടതൊക്കെ ഇവിടെയുണ്ട്.
ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി
ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ് എന്നതിനെതിരെ ഒരു വരിയും അതില്‍ കണ്ടില്ല.
ReplyDeleteഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല സംഘങ്ങള്‍ പല തവണയായി വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത് എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്.
നിങ്ങള്‍ ആരോടാണ് സംവദിക്കുന്നത്? അയാളുടെ രാഷ്‌ട്രീയ നിലപാടെന്താണ്? അതറിയാതെ ചര്‍ച്ചിച്ചിട്ട് ഒരു ഫലവും ഇല്ല? അതിങ്ങനെ വള വളാന്നു പറഞ്ഞോണ്ടിരിക്കും..സമയം ഇഷ്ടം പോലുള്ളവര്‍ക്ക് തുടരാം..അത്ര തന്നെ
ReplyDeleteജനശക്തിയൊന്നു പിന്നോട്ടു പോയി നോക്കൂ. അപ്പറഞ്ഞതിലൂടെ കൊഴണാശ്ശേരിക്കാരനെയും അവനെത്താങ്ങിയ തന്നെത്തന്നെയും താഴ്ത്തിക്കെട്ടുകയല്ലേ ഇഷ്ടാ? നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരോ ഇവിടെത്തന്നെയുണ്ടായിരുന്നവരോ എന്നതിനെപ്പറ്റി ഇ എം എസ് പറഞ്ഞതാണ് എന്റെ വിഷയം. ജനശക്തിയുടെ ലോജിക്കനുസരിച്ചു നോക്കുമ്പോള്‍ കൊഴണന്‍ പറഞ്ഞത് എനിക്കുള്ള മറുപടിയല്ലല്ലോ. കാരണം "ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്" "പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല സംഘങ്ങള്‍ പല തവണയായി വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്" എന്നത് ഞാന്‍ നമ്പൂതിരിപ്പാടിന്റേതായി പറഞ്ഞതിന് (കൊഴാണന്‍ എന്നെ ഉദ്ധരിച്ചതിലുള്ളതിന്) അനുപൂരകമാവാവുന്ന കാര്യമല്ലേയുള്ളൂ? അപ്പോള്‍ കൊഴാണന്‍ ശുദ്ധ വങ്കത്തരം പറഞ്ഞിട്ടും നിങ്ങളൊക്കെ എന്തേ ഇയ്യാളെ പൊക്കിക്കൊണ്ടു നടന്നത്?
ReplyDeleteഇതുകൂടി ഇവിടെ കിടക്കട്ടെ
ReplyDeleteഈ കൊയണന്റെ ഗതി
ReplyDeleteഈ കൊയണന്റെതന്നെ
കാലിക്കോമണ്ടന്റെ പുതിയ അസുഖം
ReplyDeleteകാലിക്കോമണ്ടന് ഏതായാലും അലക്കൊഴിഞ്ഞ് നേരമില്ലാത്തതു കൊണ്ട് എന്തെടുത്ത് ഉദ്ധരിച്ചിട്ടും കാര്യമില്ല. ഈ നീര്‍ക്കോലിയുടെ ബ്ലോഗു വായിച്ചിട്ട് ഇയാള്‍ ചെയ്യുന്നത് എന്തോ വലിയ ജനസേവനമാണ് (അതു ശരിയാണ് ഇ.എം.എസിനെ ചുണ്ണാമ്പുതൊട്ട് ഇളക്കലാണല്ലോ കേരളത്തിലെ അടിയന്തിരപ്രാധാന്യമുള്ള വിഷയം) എന്ന് കരുതുന്ന ആനമണ്ടന്മാര്‍ക്കും തിരുമണ്ടികള്‍ക്കുമെങ്കിലും കാര്യം വായിച്ച് മനസ്സിലാക്കാന്‍ ഒന്നുകൂടി ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ എടുത്തെഴുതുന്നു......
ReplyDelete** 1948ലെ പുസ്തകത്തില്‍ ഇ.എം.എസ് എഴുതിയ വാചകം :**
"നമ്പൂതിരിമാര്‍ പുറമേ നിന്നുവന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല; എന്നു വന്നു,എവിടെനിന്നുവന്നു എന്നുതുടങ്ങിയ കാര്യങ്ങളിലേ അഭിപ്രായവ്യത്യാസമുള്ളൂ..... .... ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്."
**1994ല്‍ ചെയ്ത പ്രസംഗം 1996ല്‍ പുസ്തകമാക്കിയപ്പോള്‍ ഉള്ള നിലപാട് :**
.... ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം.....
എന്ത് മാറ്റമാണ് വന്നിരിക്കുന്നത് എന്ന് തലയ്ക്ക് വെളിവുള്ളവനു മനസിലാക്കാന്‍ ഇത്രയും മതി.
Retard,
ReplyDeleteRead what I wrote upthread. You are spitting your venom at your retard friends Kozhanan and co.മലര്‍ന്നു കിടന്നു മുഖത്തേക്കു തുപ്പുന്ന സി പി എം പരിഷകള്‍! I haven't exhausted the possibilities of this subject yet. I will have something to tell on this after 10 days.
ഉദ്ദിഷ്ഠകാര്യത്തിനായി തപസ്സു ചെയ്യാന്‍ മാമലകള്‍ തേടി പോകുവാണോ?
ReplyDeleteഅതേ, അയയ്ക്കുന്നോ തപസ്സിളക്കാന്‍, സുനിലേ?
ReplyDeleteപിന്നെ, നമ്മള്‍ എന്തിനെയാണു താങ്ങുന്നതെന്ന് ഒന്നു പറഞ്ഞിട്ടേ. ഈ കൊഴാണനെയോ, ആ കൊഴാണനെയോ? ഈ കൊഴാണനെ കൊണ്ടുനടന്നതാണല്ലോ? അല്ലേ?
വിഡ്ഢികളേ, EMS is cut-and-come-again.
അക്ഷയഖനിയാണ്. എന്തിന്റെയായിരുന്നു?
മുപ്പതുവരെ തപസ്സ്. ബാക്കി പിന്നെ.
കാലിക്കോച്ചങ്ങാതി ആത്മകഥാരചനയിലേക്ക് പ്രവേശിച്ചോ? കുണ്ടികുലുക്കിപ്പക്ഷിയുടെ പോസ്റ്റ് കണ്ടപ്പോള്‍ അങ്ങിനെ ഒരു സംശയം..
ReplyDeleteകാലിക്കോ പൂച്ച എങ്ങ്പോയി?????.....
ReplyDeleteകാലിച്ചങ്ങായീ. ഇന്നല്ലേ വരാമെന്ന് പറഞ്ഞത്..അവിടെ വിക്കി ബ്ലോക്ക്ഡ് ആയോ? വരൂ..എന്തെങ്കിലും തമാശ പറഞ്ഞിട്ട് പോകൂ.
ReplyDeleteഡോ, ഇക്ബാലിനെയും ചെറുമീനുകളെയും വിട്ട് ഇ.എം.എസിലേക്ക് വരൂ കാലീ. അടുത്ത തലമുറയ്ക്ക് ചെയ്യുന്ന സേവനം എന്ന് പറഞ്ഞവരെ നിരാശപ്പെടുത്താതിരിക്കൂ.
ReplyDeletehttp://paribhaasha.blogspot.com/
ReplyDeleteഒന്ന് കൈവെയ്ക്കുന്നോ കാലിച്ചങ്ങാതീ?
മറന്നുപോയി കൊഴണാശ്ശേരിക്കാരേ,
ReplyDeleteവൈകിയാണെങ്കിലും ഇതാ:
ഇതാ
പിന്നെ
ഇതും